അമ്മയും മകളും ഹൃദ്യമായ വീഡിയോ പങ്കുവെച്ച് സിത്താര

വ്യത്യസ്തമായ ആലാപനത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയത് ഗായികയാണ് സിത്താര. പുതിയ ഗായകർക്കിടയിൽ സാധാരണ ശബ്ദത്തിൽ നിന്നും ഒരുപാട് വ്യത്യസ്തത കൊണ്ടുവരാൻ സിത്താരക്ക് സാധിച്ചു എന്ന് എടുത്തു പറയാം. വളരെ വ്യത്യസ്തമായതും എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു പിടി നല്ല ഗാനങ്ങൾ സിത്താര നമുക്കായ് നൽകിയിട്ടിട്ടുണ്ട്.

ഇപ്പോൾ സിത്താര പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.മകൾക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത് പഠിക്കാൻ പോകുന്ന സമയത്ത് തന്നെ ഉണർത്താതെ മകൾ സിത്താരയ്ക്ക് ഉമ്മ നൽകി സ്കൂളിൽ പോകുന്നതാണ്.

അതിനുമുമ്പുള്ള ഒരു വീഡിയോയിൽ കാണിക്കുന്നത് ജോലിക്ക് പോകുന്നതിനു മുമ്പ് മകളെ ഉണർത്താതെ സിത്താര യാത്ര പറയുന്നതാണ്. ഇതിനോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.രണ്ട് വ്യത്യസ്തമായ വീഡിയോകൾ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിരുന്നത് വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോകൾ വൈറലായി. മകളും തമ്മിലുള്ള എത്ര മനോഹരമായ നിമിഷങ്ങൾ ആണ് നിങ്ങൾ കാണിച്ചിരുന്നത് എന്നാണ് ആളുകൾ പറയുന്നത്. അമ്മയുടെയും മകളുടെയും സ്നേഹത്തിനും നിരവധി പേരാണ് ആശംസളുമായി എത്തുന്നത്. സിത്താരയെപ്പോലെ തന്നെ മകളും നല്ലൊരു ഗായിക കൂടിയാണ്.