മൈഥിലിയുടെ വളക്കാപ്പിന്റെ മനോഹര ദൃശ്യങ്ങൾ ഇതാ…

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ പാലേരി മാണിക്യം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ നേടിയ താരമാണ് മൈഥിലി പിന്നീട് മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളുടെ ഭാഗമായി മാറാൻ മൈഥിലിക്ക് സാധിക്കുകയും ചെയ്തിരുന്നു. സോൾട്ട് ആൻഡ് പെപ്പർ, തുടങ്ങിയ ചിത്രത്തിലും മികച്ച അഭിനയം തന്നെ മൈഥിലി കാഴ്ചവെച്ചിരുന്നു.

ഈ ഇടയ്ക്കാണ് മൈഥിലിയുടെ വിവാഹം കഴിഞ്ഞത് സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. സമ്പത്തിനെയാണ് മൈഥിലി വിവാഹം ചെയ്തത്.
ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച മൈഥിലിയുടെ വള കാപ്പ് ചടങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ വളപ്പ് ചടങ്ങുകൾ നടന്നത്, തന്റെ ഗർഭാവസ്ഥയുടെ ചിത്രങ്ങളും ഇതിനുമുമ്പും മൈഥിലി പങ്കുവെച്ചിരുന്നു. വളകാപ്പ് ചടങ്ങിന്റെ ഏതാനും നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

ഇത് രസകരമായി മൈഥിലിയുടെ മുടിയിൽ പിടിച്ചു കളിക്കുന്ന സമ്പത്തിനെ ഹൃദ്യമായ നിമിഷങ്ങളും കാണാം. അതുകൂടാതെ സമ്പത്തിനൊപ്പം ഉള്ള നിമിഷങ്ങളും വീഡിയോയിൽ ഉണ്ട്. വളരെ സ്നേഹത്തോടെ ഭാര്യയെ ചേർത്തുപിടിക്കുന്ന സമ്പത്ത് തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് അതുകൊണ്ടുതന്നെ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു നേരത്തെ തന്നെ മൈഥിലി സോഷ്യൽ മീഡിയ പേജ് വഴി വളക്കാപ്പ് ചടങ്ങിന്റെ നിമിഷങ്ങൾ പങ്കുവെച്ചിരുന്നു.