ഒടുവിൽ മുരളി ഗോപി പറഞ്ഞത് തന്നെ സംഭവിച്ചു, താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു

ലൂസിഫർ എന്ന ചിത്രത്തിൽ പറഞ്ഞിരുന്ന മയക്കുമരുന്ന് വിപത്ത് ജനങ്ങളുടെ മേൽ ഇത്രയും പെട്ടെന്ന് പതിമെന്ന് കരുതിയില്ലയെന്ന് മുരളി ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞത്.2018 ൽ ലൂസിഫർ എന്ന ചിത്രം എഴുതുമ്പോൾ മയക്കുമരുന്ന് എന്ന വിപത്ത് ഇത്രയും പെട്ടെന്ന് എത്തുമെന്ന് കരുതിയില്ല എന്നും മുരളി ഗോപി തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

2018ഇൽ “ലൂസിഫർ” എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്,
അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

നിരവധിപ്പേരാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കും കമന്റുകളുമായി എത്തിയത് നടനായ ബാലാജി ശർമ well said…. നമ്മൾ ജാഗരൂകാരായിരിക്കണം… പുതിയ തലമുറ നശിക്കുന്നു എന്നായിരുന്നു അദ്ദേഹം കമന്റ് നൽകിയത് എഴുത്തുകാരൻ വരുംകാലത്തെ കാണുമെന്നാണ് മറ്റൊരു വ്യക്തി കുറിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ.