കടലിനടിയിലെ വിസ്മയം, അവതാർ 2വിന്റെ ട്രെയിലർ പുറത്ത്

ആരാധകരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. “അവതാർ ദ വേ ഓഫ് വാട്ടർ” എന്ന് പേര് നൽകിയ അവതാറിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നത് . കടലിലെ എന്തൊക്കെ ദൃശ്യ വിസ്മയമാകും ചിത്രത്തിന്റെ സംവിധായകനായ ജെയിംസ് കാമറൂൺ പ്രേഷകർക്കായ് നൽകുകയെന്നാണ് ഇനി അറിയേണ്ടത്. ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ജെയിംസ് കാമറൂൺ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയൊരു ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

കടലിലെ മായാലോകം വിസ്മയപ്പിക്കും എന്ന് ഉറപ്പാണ് അവതാർ ദ വേ ഓഫ് വാട്ടറിന്റെ ട്രെയിലർ കാണുമ്പോൾ നമുക്ക് നൽകുന്ന സൂചന. അതേസമയം ഈ ചിത്രം ഡിസംബർ പതിനാറിനാണ് തിയേറ്ററുകളിൽ എത്തുക.

ഇന്ത്യയിൽ ആറുഭാഷകളിലായാണ് അവതാർ ടു റിലീസ് ചെയ്യുക ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, കന്നഡ,മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അവതാർ 2വിന്റെ കഥ പൂർണമായും ജെക്കിനെയും നെത്രിയെയും കേന്ദ്രീകരിച്ച ആയിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്നതിലൂടെ ജെക്ക് ഗോത്ര തലവൻ ആകുന്നതിലൂടെ കഥ പുരോഗമിക്കും എന്നാണ് നൽകുന്ന സൂചന. അവതാറിന്റെ ആദ്യഭാഗം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിരുന്നു. രണ്ടാം ഭാഗം എത്തുമ്പോൾ വളരെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.