2018ഇൽ ലൂസിഫർ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് ഇതാണ്

ലൂസിഫർ എന്നാൽ സിനിമ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയി മാറിയ ഒരു ചിത്രം തന്നെ ആയിരുന്നു , പൃഥ്വിരാജ് എന്ന നടൻ ആദ്യം ആയി സംവിധാനം ചെയ്ത ഒരു സിനിമ ആണ് , മോഹൻലാൽ ആണ് അതിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് , എന്നാൽ ഈ സിനിമയെ കുറിച്ച് തിരക്കഥാകൃത്തു പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , 2018ഇൽ ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, അഞ്ച് വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്,

 

 

ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. മോഹൻലാലിന്റെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് ആണ് മുരളി ഗോപി  ഇത് എഴുതിയത് , എന്നാൽ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചും മുരളി ഗോപി പ്രതികരിച്ചു ,

 

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →