Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഗോൾഡ് ഡിസംബറിൽ, ദൈവത്തെയോർത്ത് പഞ്ഞിക്കിട്ടേക്കല്ലേയെന്ന് ലിസ്റ്റിൻ

പ്രേക്ഷകർ കാത്തിരുന്നത്, ഒടുവിൽ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യം അറിയിച്ചത്.

ഇതിനു മുൻപേ ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എന്നാൽ അവസാനം നിമിഷം മാറ്റിവയ്ക്കുകയായിരുന്നു ചിത്രത്തിൽ ഇനിയും കുറച്ചു കൂടി വർക്കു ചെയ്യാനുണ്ടെന്നാണ് സംവിധായകനായ അൽഫോൺസ് പുത്രൻ മുൻപ് അറിയിച്ചത്.
എന്നാൽ ചിത്രം ഡിസംബർ റിലീസായിട്ടാണ് എത്തുക എന്ന കാര്യമാണ് നിർമ്മാതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഒരു രസകരമായ കുറിപ്പും ഇതോടൊപ്പം ലിസ്റ്റിൻ പങ്കുവെക്കുന്നുണ്ട്

“സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് …ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ 🥴🥴….റിലീസ് തീയതി മാറുന്നതിന്
ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്😊🙃😄Wait and see ”

വമ്പൻ താരനിര അണി നിൽക്കുന്ന ചിത്രത്തിന് വളരെ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും തെന്നിന്ത്യൻ താര സുന്ദരി നയൻതാര ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Comments are closed.