പതിവ് തെറ്റാതെ അയ്യനെ കാണാൻ സന്നിധാനത്ത് എത്തി ദിലീപ്

പതിവ് തെറ്റാതെ ശബരിമലയിൽ അയ്യപ്പനെ കാണാൻ എത്തി നടൻ ദിലീപ്. സുഹൃത്തായ ശരത്തിനൊപ്പം ആയിരുന്നു കഴിഞ്ഞദിവസം അയ്യനെ കാണാനായി താരം ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ തങ്ങിയശേഷം രാവിലെയാണ് ദിലീപ് സന്നിധാനത്ത് എത്തിച്ചേർന്നത്. പ്രത്യേക പൂജകളും, വഴിപാടുകളും നടത്തിയ ശേഷം തന്ത്രിയെ നേരിൽ കണ്ടതിനുശേഷമാണ് സന്നിധാനത്ത് നിന്നും നിന്നും ദിലീപ് മലയിറങ്ങിയത്.

സന്നിധാനത്തും മാളപ്പുറത്തും എത്തിയ താരം നെയ്യഭിഷേകവും പുഷ്പാഭിഷേകവും മറ്റു പ്രത്യേകമായ വഴിപാടുകളാണ് നടത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് താരം സംവിധാനത്ത് എത്തിയത്.കഴിഞ്ഞ ഏപ്രിൽ മാസത്തിലും താരം ശബരിമലയിൽ എത്തിയിരുന്നു. പതിവ് മുടക്കാതെ തന്നെയാണ് ദിലീപ് ഇത്തവണയും എത്തിയത്.

സിനിമ മേഖലയിലും ഇപ്പോൾ സജീവമാകാൻ ഒരു ആണ് ദിലീപ്. തട്ടാശ്ശേരി കൂട്ടം എന്ന സിനിമയാണ് ദിലീപ് പുതിയതായി നിർമ്മിച്ച സിനിമ. ദിലീപിന്റെ സഹോദരനായ അനുപാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തിയത്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തമന്നയാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ അണിയറയിൽ പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്.