Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ബൈക്കിന്റെ ടയറിൽ കുടുങ്ങി കുരങ്ങൻ, സഹായ ഹസ്തവുമായി നാട്ടുകാർ

ബൈക്കിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബാരബംങ്കിയിലെ ബദോരായ് മേഖലയിലാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്.

കുരങ്ങൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടത്തിൽ കുരങ്ങൻ പെട്ടുപോകുന്നത്, റോഡ് മുറിച്ച് കടക്കാനായി കുരങ്ങൻ അതിവേഗത്തിൽ ഓടിയപ്പോൾ റോഡിന്റെ മറുവശത്തേക്ക് എത്തുന്നതിനു പകരം അമിതവേഗത്തിൽ വന്ന ബൈക്കിന്റെ ചക്രത്തിൽ കുരങ്ങൻ കുടുങ്ങുകയായിരുന്നു ഭാഗ്യവശാൽ ബൈക്ക് ഓടിക്കുന്ന വ്യക്തി ശരിയായ സമയത്ത് ബ്രേക്ക് വലിച്ചു. അതുകൊണ്ടാണ് കുരങ്ങൻ രക്ഷപ്പെട്ടത്. അതുകൂടാതെ ബൈക്കിൽ കുടുങ്ങിയ കുരങ്ങനെ അവിടെ ചുറ്റും കൂടിയിരുന്ന ആളുകൾ രക്ഷിക്കുന്നതും കാണാം.

ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്കിനും ടയറിനും ഇടയിലുള്ള ചെറിയ വിടവിലാണ് കുരങ്ങൻ കുടുങ്ങിയത് ഉടനെ നാട്ടുകാർ ഓടിയെത്തി കുരങ്ങനെ മോചിപ്പിക്കുന്നതും കാണാം, ബൈക്കിന്റെ ടയർ നീക്കം ചെയ്താണ് കുരങ്ങനെ രക്ഷിച്ചത്.

ചില സമയങ്ങളിൽ കുരങ്ങുകൾ ജന വാസ മേഖലയിലേക്ക് കടന്നു വരാറുണ്ട് അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇവിടെയും ഉണ്ടായത്. പെട്ടെന്ന് വാഹനങ്ങൾ വന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ കുരങ്ങൻ ഇറങ്ങിയോടിയതാണ്. കരുണയുള്ള ചിലർ കാരണം വളരെ പെട്ടെന്ന് തന്നെ കുരങ്ങനെ രക്ഷപ്പെടുത്താനും സാധിച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക

Comments are closed.