Latest news and updates

ആ നോട്ടം ആ ചിരി,സാരിയിൽ മനം മയക്കുന്ന സൗന്ദര്യവുമായി നിമിഷ സജയൻ

മലയാളികളുടെ പ്രിയതാരമാണ് നിമിഷ സജയൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താൻ നിമിഷക്കായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇതിലെ ശ്രീജ എന്ന കഥാപാത്രം അവതരിപ്പിച്ച നിമിഷ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ചോല, സൂപ്പർ സിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സംസ്ഥാന അവാർഡ് താരം നേടി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്, ചില സമയങ്ങളിൽ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലും താരം എത്താറുണ്ട്, ഇപ്പോൾ ഗ്ലാമർ ലുക്കിൽ നാടൻ വേഷത്തിൽ എത്തിയ നിമിഷയുടെ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അസാനിയ നസ്രിനാണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി നിമിഷയെ ഒരുക്കിയിരിക്കുന്നത്. വഫാറയാണ് ഫോട്ടോഗ്രാഫർ. അശ്വിനി ഹരിദാസ് താരത്തെ മേക്ക്‌ അപ്പ്‌ ചെയ്തിരിക്കുന്നത് . നാടൻ ലുക്കിൽ സാരിയിൽ വളരെ സിമ്പിൾ ആയാണ് താരം ഫോട്ടോ ഷൂട്ടിൽ എത്തിയത്. ഇതിനോടകം തന്നെ നിമിഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ഓണക്കാലത്ത് ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ല് കേസ് ആയിരുന്നു നിമിഷയുടെ ഏറ്റവും അവസാനത്തെ റിലീസ്.അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും വേഷമിട്ട നിമിഷ രാജീവ് രവി ചിത്രം തുറമുഖത്തിലും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ ഡിസംബറിൽ ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക

Comments are closed.