ആരാധകരെ ഞെട്ടിക്കാൻ അങ്ങനെ ഒരു വരവ് മിന്നൽ മുരളി വരുമോ

പാൻ ഇന്ത്യൻ സിനിമയിൽ ഏറെ തരഗമായ ചിത്രമായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി. മലയാളി പ്രേക്ഷകർക്ക് ആദ്യമായി ലഭിച്ച ഒരു സൂപ്പർ ഹീറോ കൂടിയായിരുന്നു മിന്നൽ മുരളി. മലയാളത്തിനു പുറമേ അന്യഭാഷകളിലും ചിത്രത്തിലെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. മിന്നൽ മുരളി എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് നടൻ ഗുരു സോമസുന്ദരം. അണിയറ പ്രവർത്തകർക്കെല്ലാം സിനിമ ഒടിടിയിൽ റിലീസ് ചെയ്തതിൽ വിഷമമുണ്ട്. സമീർ താഹിർ തന്നോട് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാത്തതിലെ നിരാശ പങ്കുവെച്ചിട്ടുണ്ടെന്ന് ഗുരു പറഞ്ഞു. ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. ബേസിൽ ജോസഫിനോട് ഇക്കാര്യം പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

എന്നാൽ ഒരു അഭിമുഖത്തിൽ ഗുരു സോമസുന്ദരം.’മിന്നൽ മുരളി തിയേറ്ററിൽ റിലീസ് ചെയ്തില്ല എന്നതിൽ എല്ലാവർക്കും വിഷമമുണ്ട്. സമീർ താഹിർ വളരെ നിരാശയോടെ സംസാരിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിനായല്ലേ ഷൂട്ട് ചെയ്തതും കളറിംഗ് ചെയ്തതും എന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും അത് തിയേറ്ററിൽ റിലീസ് ചെയ്താൽ നന്നാകില്ലേ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഇതൊരു ഐക്കോണിക്ക് സിനിമയല്ലേ, വീണ്ടും റിലീസ് ചെയ്താൽ പ്രേക്ഷകർ കാണും. അങ്ങനെ ചെയ്താൽ നല്ല തിയേറ്ററിക്കൽ എഫക്റ്റ് കിട്ടും’, നടൻ പറഞ്ഞു. മുംബൈയിൽ പ്രീമിയർ ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു. പക്ഷെ ഞാൻ കണ്ടിട്ട് കാര്യമില്ലല്ലോ. ബേസിലിനോട് എപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. റീ റിലീസ് ചെയ്താൽ ഫാൻസിന് വളരെ ഇഷ്ടമാകും. കുട്ടികൾക്ക് മുതൽ പ്രായമാവർക്ക് വരെ കാണാവുന്ന സിനിമയാണിത്. ഇത് തിയേറ്ററിൽ ഇറങ്ങിയാൽ നന്നാകും, അത് എന്റെ വലിയ ആഗ്രഹമാണ്’, എന്നും ഗുരു സോമസുന്ദരം പറഞ്ഞു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →