മോഹൻലാൽ ഗ്രേറ്റ് ആക്ടർ ആണ്, അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട് മീര ജാസ്മിൻ – Actress Meera Jasmin About Mohanlal

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീരാജാസ്മിൻ.(Actress Meera Jasmin About Mohanlal)ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഒരു പിടി മികച്ച കഥാപാത്രങ്ങളും താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

മീരാജാസ്മിൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിന്റെ കൂടെ ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം, ലേഡീസ് ആൻഡ് ജന്റിൽ മാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലും മോഹൻലാലിനൊപ്പം മീരാജാസ്മിൻ എത്തിയിട്ടുണ്ട്.
മോഹൻലാലിനെ കുറിച്ച് മീര പറയുന്നത് ഇങ്ങനെ

” മികച്ച നടനാണ് അദ്ദേഹം ലോകത്തിലെ അഞ്ചു നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ ഒരാൾ മോഹൻലാലാണ് ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ചിലർ ബോളി വുഡ് താരങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്.പക്ഷേ അമിതാബച്ചനെ പോലെയുള്ളവർ നല്ല നടന്മാരാണെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ കൈരളി ടിവി സംപ്രേഷണം ചെയ്ത ഒരു അഭിമുഖ പരിപാടിയിലാണ് മീര ഈ അഭിപ്രായം തുറന്നു പറഞ്ഞത്.

ഓപ്പോസിറ്റ് നിൽക്കുന്ന ആളെ ഒക്കെ ആണെങ്കിൽ മാത്രം നന്നായി പെർഫോമൻസ് ചെയ്ത് പോകും. ലാലേട്ടനോട് ഒപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമാണ് എനിക്ക് ഉണ്ടായിരുന്നത്. മോഹൻലാലിനൊപ്പം ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു.

ഇത്രയും സിനിമകൾ ചെയ്ത ഒരാളാണെന്ന് പുള്ളിയെ കാണുമ്പോൾ തോന്നില്ല അഭിനയം കണ്ടാൽ രണ്ടാമത്തെ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റ് ആണ് ലാലേട്ടൻ ഉള്ളത് അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടർ തന്നെയാണ്.മോഹൻലാൽ എന്ന ആക്ടർ ശരിക്കും ലോകത്തിലെ തന്നെ അഞ്ചു മികച്ച നടന്മാരിൽ ഒരാളണ്.