Latest news and updates

ഈ സംവിധായകന്റെ ചിത്രത്തിൽ പ്രണവ് എത്തിയാൽ കലക്കും! Pranav Mohanlal New Movie with this director

ഹേറ്റേഴ്‌സ് ഇല്ലാത്ത മലയാളികളുടെ പ്രിയ നടനാണ് പ്രണവ് മോഹൻലാൽ. ചുരുക്കം ചില സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ എല്ലാ മലയാളികളുടെ മനം കീഴടക്കാൻ താരത്തിനായി. (Pranav Mohanlal New Movie)ഈ വർഷം യാത്രകൾക്കു വേണ്ടി മാറ്റിവെച്ച അദ്ദേഹം അടുത്തവർഷം കൂടുതലും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് സുഹൃത്തുക്കളും ഹൃദയം നിർമ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി രംഗപ്രവേശം ചെയ്തതെങ്കിലും പ്രണവിനെ ആരാധകർ കൂടുതലായി അടുത്തറിഞ്ഞത് ഹൃദയം എന്ന ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രത്തിലൂടെയാണ്.

ചില സമയത്ത് യൂറോപ്പ്യൻ യാത്രകളുടെ ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ പ്രണവിന്റെ പുതിയ ചിത്രത്തിന്റെ സൂചനങ്ങളാണ് പുറത്തുവരുന്നത്. ബേസിൽ ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രത്തിൽ പ്രണവ് നായകനാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും പറയുന്നു.

ഈ റിപ്പോർട്ടുകൾ എല്ലാം പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ. മിന്നൽ മുരളി എന്ന ഹിറ്റ് ചിത്രത്തിനുശേഷം വീണ്ടും ബേസിൽ ജോസഫ് സംവിധായകന്റെ മേൽ കുപ്പായം ഇടുമ്പോൾ വളരെ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്, ഈ സംരംഭത്തിൽ മലയാളികളുടെ പ്രിയ താരപുത്രൻ കൂടി എത്തുമ്പോൾ സന്തോഷം ഇരട്ടിയാണ്.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് പ്രണവോ ബേസിൽ ജോസഫോ ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല അടുത്ത വൃത്തങ്ങൾ അറിയിക്കുന്ന സൂചനകൾ മാത്രമാണിത് ഈ ഒരു സ്ഥിരീകരണത്തിന് വേണ്ടിയാണ് ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നത്.

Comments are closed.