Latest news and updates

നാളുകൾക്കു ശേഷം അജിത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ശിവകാർത്തികേയൻ – Sivakarthikeyan meets Thala Ajith

ഏറെ നാളുകൾക്കു ശേഷം അജിത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടൻ ശിവകാർത്തികേയൻ. തമിഴകത്തിൽ ഇന്നും ശോഭിക്കുന്ന രണ്ട് താരങ്ങളാണ് ശിവകാർത്തികേയനും, തല അജിത്തും.(Sivakarthikeyan meets Thala Ajith) നിരവധി ചിത്രങ്ങളിലൂടെ അജിത്ത് എന്നും മലയാളികൾക്കും തമിഴകത്തിനും പ്രിയങ്കരനാണ്.

ഈയടുത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശിവ കാർത്തികേയൻ. ഇപ്പോൾ താരം അജിത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
” ഒരുപാട് നാളുകൾക്കു ശേഷം എ.കെ സാറിനെ കണ്ടുമുട്ടി.സാറുമായുള്ള മറ്റൊരു കൂടിക്കാഴ്ച ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റാൽ എല്ലാ നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി സാർ ” എന്നാണ് അജിത്തിനൊപ്പം പങ്കുവെച്ച് ചിത്രത്തിൽ ശിവകാർത്തികേയൻ കുറിച്ചത്.

അതേ സമയം തല അജിത്തിന്റെ പുതിയ സിനിമയായ തുനിവ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്.
മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. വിനോദ് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൽ സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് താരങ്ങളായ നടൻ അജയ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ബോണി കപൂർ ആണ്. 2023 ജനുവരിയിൽ പൊങ്കലിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

Comments are closed.