Latest news and updates

കണ്ണാടി കൂടും കൂട്ടി എന്ന ഗാനം കട്ട് ചെയ്യേണ്ട അവസ്ഥ വരെ എത്തി, കാരണം സുരേഷ് ഗോപിയുടെ തലയാട്ടൽ – Actor Suresh Gop’s Expression

ഒരുകാലത്ത് ക്യാമ്പസ് ചിത്രങ്ങളിൽ നിറവിൽ നിന്ന് ഒരു ചിത്രമായിരുന്നു പ്രണയവർണ്ണങ്ങൾ. (Actor Suresh Gop’s Expression)സുരേഷ് ഗോപി,മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ബിജു മേനോൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രണയവർണ്ണങ്ങൾ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു വരമഞ്ഞളാടിയെ എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടുകളിൽ വിടരുന്ന ഗാനമാണ്.

എന്നാൽ ഈ ചിത്രത്തിലെ കണ്ണാടി കൂടും കൂട്ടിയെന്ന ഗാനത്തിന് കൂവൽ കേൾക്കേണ്ടിവന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവായ ദിനേശ് പണിക്കർ. ഈ ചിത്രത്തിലെ ഗാനത്തിന് സുരേഷ് ഗോപിയുടെ അഭിനയം കണ്ട് തീയേറ്ററിൽ നിന്നും ജനം കൂവിയന്നും അതുകൊണ്ട് ചിത്രത്തിലെ ചില ഭാഗങ്ങൾ തങ്ങൾക്ക് കട്ട് ചെയ്യേണ്ടി വന്നു എന്നാണ് നിർമ്മാതാവായ ദിനേശ് പണിക്കർ പറയുന്നത്.

ചിത്രത്തിലെ കണ്ണാടി കൂടും കൂട്ടി എന്ന ഗാനം ശരിക്കും ഹിറ്റാകുമെന്ന് ഞങ്ങൾ വിചാരിച്ചതാണ്.ഇത് മദ്രാസിൽ ഷൂട്ട് ചെയ്യാം എന്നാണ് കരുതിയത് എന്നാൽ സിബിക്ക് രാജസ്ഥാനിൽ വച്ച് വേണമെന്ന് നിർബന്ധമായിരുന്നു അവിടെ ദയ സിനിമയുടെ ഷൂട്ടിംഗ് ഉള്ളതിനാൽ മഞ്ജുവാര്യർ അവിടെത്തന്നെയുണ്ട്. അപ്പോൾ സുരേഷ് ഗോപി മാത്രം എത്തിയാൽ മതിയല്ലോ അങ്ങനെ എന്തായാലും ഷൂട്ടിംഗ് അവസാനിച്ചു.

ഒന്നോ രണ്ടോ ആഴ്ച ഭയങ്കര ടെൻഷൻ ആയിരുന്നു. സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടി കൂടും കൂട്ടി എന്ന പാട്ട് എന്റെ ഇഷ്ടപ്പാട്ടുകളിൽ ഒന്നായിരുന്നു എന്നാൽ ആ പാട്ട് കട്ട് ചെയ്തു കളയണമെന്ന് പലരും ആവശ്യപ്പെട്ടു. കാരണം സുരേഷ് ഗോപിയുടെ തലയാട്ടലുകൾ കാണുമ്പോൾ തിയേറ്റുകളിൽ ജനം കൂവുകയാണ്.അങ്ങനെ കുറച്ചു ഭാഗങ്ങൾ കളഞ്ഞു എങ്കിലും പടം സൂപ്പർ ഹിറ്റ് ആയിരുന്നുവെന്നും ദിനേശ് പണിക്കർ പറഞ്ഞു

Comments are closed.