Latest news and updates

ജെ സി ഐ ഇന്ത്യയുടെ ഔട്ട് സ്റ്റാൻഡിങ് പേഴ്സൺ അവാർഡ് സ്വന്തമാക്കി ബേസിൽ ജോസഫ് – Special Award for Basil Joseph

മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനും നടനും ആണ് ബേസിൽ ജോസഫ്. സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റ് ആയിരുന്നു ഗോദ, കുഞ്ഞി രാമായണം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. (Special Award for Basil Joseph)താരത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു.

ഇപ്പോൾ ഇതാ ജെ സി ഐ ഇന്ത്യയുടെ ഔട്ട്‌സ്റ്റാൻഡിങ് യങ് പേഴ്സൺ അവാർഡ് സ്വന്തമായിരിക്കുകയാണ് ബേസിൻ ജോസഫ്. ഇതിനു മുൻപ് അമിതാഭ് ബച്ചൻ, കപിൽദേവ് സച്ചിൻ,എന്നിങ്ങനെ നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ഇപ്പോൾ ബേസിൽ ജോസഫിനെ തേടിയെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ നടൻ, സംവിധായകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടന് ജെ സി ഐ ഇന്ത്യയുടെ പുരസ്കാരം നവംബർ 27ന് NATCON ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ബേസിലിനു സമ്മാനിക്കും. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ബേസിൽ ജോസഫിന്റെ തുടക്കം. പിന്നെ മികച്ച സിനിമകളുടെ ഡയറക്ടറായി മാറാൻ ബേസിലിന് സാധിച്ചു.

ജയ ജയ ജയ ജയ ഹേ ആണ് ബേസിൽ ജോസഫിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിപിൻദാസ് ആണ്.ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ജയ ജയ ജയ ജയ ഹേ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതുവരെയായി 40 കോടി രൂപയാണ് ബോക്സ് ഓഫീസിൽ ഈ ചിത്രം നേടിയിരിക്കുന്നത്. ഇതുകൂടാതെ നിരവധി ചിത്രങ്ങളും ബേസിൽ ജോസഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Comments are closed.