പുതിയതായി വാങ്ങിയ വീടിനെ പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണദാസ് – Malavika Krishnadas New Home

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. (Malavika Krishnadas New Home)നായിക, ടെലിവിഷൻ അവതാരക, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ നിരവധി തലങ്ങളിൽ താരം കഴിവ് തെളിയിച്ചിരിക്കുന്നു. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് മാളവിക.

തട്ടിൻപുറത്ത് അച്യുതൻ എന്ന മാളവിക ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിലും ടൈറ്റിൽ കഥാപാത്രമായി മാളവിക എത്തുകയുണ്ടായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് ആ യൂട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇതാ താൻ പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ വിശേഷങ്ങളുമായി ആണ് മാളവിക എത്തിയിരിക്കുന്നത്. താൻ സ്വന്തമാക്കിയ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ മാളവിക പങ്കുവെച്ചിരിക്കുന്നത്.

എറണാകുളം കലൂരിനടുത്താണ് താരം വാങ്ങിയ പുതിയ ഫ്ലാറ്റ്.ഫ്ലാറ്റിലേക്ക് കയറുന്നത് മുതൽ ഫ്ലാറ്റിനുള്ളിൽ ഉള്ള ഓരോ വസ്തുക്കളെയും വളരെ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ഫുള്ളി ഫർണിചേർഡ് ആയിട്ടുള്ള വീടാണ് താരം വാങ്ങിയിട്ടുള്ളത്

അമ്മയോടൊപ്പം ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്, അമ്മയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും താരം പറയുന്നുണ്ട്. ഈ വീട്ടിൽ കൂടുതൽ മോഡിഫിക്കേഷൻ ചെയ്യേണ്ടതുണ്ടെന്നും ആ വീഡിയോ പിന്നെ പങ്കുവെക്കാമെന്നും മാളവിക പറഞ്ഞു. മൂന്ന് ബെഡ്റൂം,ഡൈനിങ് ഹാൾ, കിച്ചൻ എല്ലാം അടങ്ങിയ മനോഹരമായ വീടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ആരാധകനാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.