സുരേഷ് ഗോപി ചേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്, ജീവിത പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറന്ന് മുക്ത – Suresh Gopi has helped a lot – Muktha

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ ലിസമ്മയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മുക്ത. ഈ ലിസമ്മ എന്ന കഥാപാത്രം തന്നെയായിരിക്കാം ഇന്നും മലയാളികൾക്ക് ഇടയിൽ മുക്തയെ ഓർത്തിരിക്കുന്നത്. പിന്നീട് സിനിമയിൽ സജീവമായി താരം അന്യഭാഷാ ചിത്രങ്ങളിലും കൈയ്യടി നേടി. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ഭർത്താവ് റിങ്കു ടോമിക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. (Suresh Gopi has helped a lot)

സിനിമ ജീവിതം ആരംഭിക്കുന്ന വേളയിൽ താൻ നേരിട്ട് പ്രയാസങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് മുക്ത. എട്ടാം വയസ്സിലാണ് ബിഗ് സ്ക്രീൻ താരം എത്തിയത്. സിനിമ ജീവിതം സുഖകരമായി മുന്നോട്ടു പോയെങ്കിലും വ്യക്തിപരമായ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ മുക്ത നേരിടേണ്ടി വന്നു.

എനിക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് എന്റെ ചേച്ചിയാണ് ആദ്യം പറഞ്ഞത്. അങ്ങനെ ഞാൻ ലാൽജോസ് ഉൾപ്പെടെയുള്ള ഒരുപാട് സംവിധായകർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു പിന്നീട് ലാൽ ജോസ് സാറിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തു. ആദ്യം ഒരു മതിപ്പൊന്നും തോന്നിയില്ലെങ്കിലും പിന്നീട് എന്റെ അഭിനയം കണ്ടശേഷം സിനിമയിൽ എടുത്തു.

അമ്മയെ നന്നായി നോക്കുക ചേച്ചി പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യങ്ങൾ . സുരേഷ് ഗോപി ചേട്ടൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും മുക്ത പറഞ്ഞു.
പിന്നീട് അവസരങ്ങൾ കിട്ടിയപ്പോൾ അമ്മയെ നന്നായി നോക്കുകയും ചേച്ചിയെ വിവാഹം ചെയ്ത് അയക്കുകയും ചെയ്തു. എന്റെ വിവാഹം ഞാൻ സ്വന്തമായി തന്നെയാണ് നടത്തിയത് ഇപ്പോൾ സന്തോഷകരമായി ജീവിക്കുന്നു എന്നും മുക്ത പറഞ്ഞു.