ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി കാജോൾ – Kajol as Prithviraj’s heroine in Bollywood film

ബോളിവുഡ് സിനിമയിൽ നായകകാനൊരുങ്ങി പ്രിത്വിരാജ്. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളി വുഡ് സ്വപ്ന സുന്ദരി കാജോളാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. സൈഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഈ ചിത്രത്തിലൂടെ കടന്നുവരുന്നുണ്ട്. കയോസ് ഇറാനി സംവിധാനം നിർവഹിക്കുന്ന ചിത്രം കാശ്മീർ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ഇമോഷണൽ ത്രില്ലറാണ്.തീവ്ര വാദവും ഇതിൽ പ്രേമേയമാകുന്നുണ്ട്.

പ്രിത്വിരാജ്,കാജോൾ,ഇബ്രാഹിം എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിയാണ് കഥ പുരോഗമിക്കുന്നത്. പൃഥ്വിരാജിന്റെ ജോഡി ആയി എത്തുന്നത് കജോൾ ആണ്.

Kajol as Prithviraj's heroine in Bollywood film

ഇബ്രഹാമിന്റെ റോളിനെ കുറിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായി വെച്ചിരിക്കുന്നത് ഡിസംബറിൽ ചിത്രത്തിന്റെ ആക്ടിംഗ് വർക്ക്ഷോപ്പും തിരക്കഥ ചർച്ചകളും നടക്കും ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുന്നതാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇബ്രാഹിം തന്റെ കഥാപാത്രത്തിനായ് ഇതിനോടകം ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

പ്രിത്വിരാജ്‌ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ കടുവ എന്ന ചിത്രത്തിനുശേഷം കാപ്പയാണ് പ്രിത്വിരാജിന്റെതായി ഇറങ്ങാൻ ഉള്ളത്. കെ ജി എഫ് സംവിധായകൻ പ്രശാന്ത്‌ നീൽ ഒരുക്കുന്ന ചിത്രം സലാറിയിലും പ്രിത്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. Kajol as Prithviraj’s heroine in Bollywood film

 

Latest Malayalam News Available in Viral Kerala