7 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം രചന എഡിറ്റിംഗ് എന്നിവ ചെയ്തു റിലീസ് ചെയ്യാൻ ഒരുങ്ങണ ചിത്രം ആണ് ഇത് ,ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ആണ് അൽഫോൻസ് പുത്രൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഗോൾഡ് , എന്നാൽ പ്രേക്ഷകരെ വലിയ ഒരു കാത്തിരിപ്പ് കൊടുത്ത ഒരു ചിത്രം ആണ് ഇത് , അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന് വേണ്ടി നിരവധി പ്രമുഖരും കാത്തിരുന്നിരുന്നു , എന്നാൽ ആദ്യം റിലീസ് തിയതി തീരുമാനിച്ചു എങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു എന്നാൽ ഒടുവിൽ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ സംവിധായകൻ ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യം അറിയിച്ചത്.ഇതിനു മുൻപേ ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എന്നാൽ അവസാനം നിമിഷം മാറ്റിവയ്ക്കുകയായിരുന്നു ചിത്രത്തിൽ ഇനിയും കുറച്ചു കൂടി വർക്കു ചെയ്യാനുണ്ടെന്നാണ് സംവിധായകനായ അൽഫോൺസ് പുത്രൻ മുൻപ് അറിയിച്ചത്.എന്നാൽ ചിത്രം ഡിസംബർ റിലീസായിട്ടാണ് എത്തുക എന്ന കാര്യമാണ് നിർമ്മാതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഒരു രസകരമായ കുറിപ്പും ഇതോടൊപ്പം ലിസ്റ്റിൻ പങ്കുവെക്കുന്നുണ്ട്, എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് , എന്നാൽ ചിത്രത്തിൻടേതായി ഒരു ടീസർ മാത്രം ആണ് ഇതുവരെ പുറത്തു വന്നിട്ടുള്ളൂ , മറ്റൊരു തരത്തിൽ ഉള്ള പ്രെമോഷന് ഒന്നും ഇതുവരെ വന്നിട്ടില്ല ,എന്നാൽ പ്രേക്ഷകർ എല്ലാവരും ട്രൈലെർ വരുമോ എന്ന പ്രതീക്ഷയിൽ ആണ് ഈ അവസാന നിമിഷവും