അൽഫോൺസ് ഗോൾഡിന് വിമർശിച്ചവർക്ക് പ്രതികരണവുമായി രംഗത്ത്

പ്രേമം എന്ന വിജയചിത്രത്തിനു ശേഷം 7 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തു റിലീസായ സിനിമയാണ് പൃഥ്വിരാജ്, നയൻ‌താര എന്നിവർ വേഷമിട്ട ‘ഗോൾഡ്’. ചിത്രം പ്രതീക്ഷിച്ച വിജയമായില്ല എന്ന് മാത്രമല്ല, നെഗറ്റീവ് പ്രതികരണങ്ങളും സൃഷ്‌ടിച്ചു. ഈ വേളയിൽ സിനിമയെക്കുറിച്ചുള്ള മോശം പ്രതികരണങ്ങളെ കുറിച്ച് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നു. ഇതിന് താഴെ കമന്റുകളുടെ പൊടിപൂരമാണ്.അൽഫോൻസിൻറെ പോസ്റ്റിലെ ഗോൾഡിനെ കുറിച്ചൊള്ള .നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്. എന്നാൽ അൽഫോൻസ് തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ,

 

 

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം കടുപ്പം കൂടിയോ കുറഞ്ഞോ വെള്ളം കൂടിയോ കുറഞ്ഞോ പാല് കൂടിയോ കുറഞ്ഞോ പാല് കേടായോ, കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു… എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും.ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്… ഗോൾഡ് എന്നാണ്. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്. എന്നെല്ലാം ആണ് അൽഫോൻസ് എഴുതിയിരിക്കുന്നത് , എന്നാൽ ചിത്രത്തിന് ഒപ്പം നിൽക്കുന്ന പ്രേക്ഷകരും ഉണ്ട്

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →