സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം മോഹൻലാലിനോട്

മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ , എന്നാൽ ഇപ്പോൾ ഈ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശം വന്നിരിക്കുകയാണ് ,

 

 

ഈ കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന് സർക്കാരിന്റെ നടപടിയെ തുടർന്ന് ആണ് ഹൈക്കോടതി വിമർശനം ആയി രംഗത്ത് വന്നത് , ചെരിഞ്ഞ നാട്ടാനയുടെ കൊമ്പു ആണ് കൈവശം ഉണ്ടായിരുന്നത് എന്നാണ് പറഞ്ഞത് , സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യവും വന്നു .
മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് മുൻപ്പ് നടത്തിയ പരിശോധനയിൽ ആണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത് , മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ വനം വകുപ്പ് കേസ്സു എടുക്കുകയും ചെയ്തിരുന്നു , 2012 ൽ ആണ് ഈ കേസിനു ആസ്പദം ആയ സംഭവം നടന്നത് , എന്നാൽ ഇപ്പോളും ഇത് തുടർന്നുകൊണ്ടിയിരിക്കുകയാണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →