മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ട് കേട്ട് തന്നെ ആണ് ഈ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് , മോഹൻലാല്‍ ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ‘റാം’. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ചിത്രീകരണം ഇടയ്‍ക്ക് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്ന തന്റെയും മോഹൻലാലിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ റാം ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് നേരത്തെ ജീത്തു ജോസഫ് അറിയിച്ചിരുന്നു.
ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്. റാം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക , എന്നാൽ ഇപ്പോൾ ചിറ്റ്ഹാത്തിന്റെതയിൽ നിരവധി ചിത്രങ്ങളും മറ്റും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയി റിലീസ് ചെയുക എന്ന്നാണ് പറയുന്നത് മോഹൻലാൽ എന്ന നടന്റെ സ്റ്റാർ വാല്യൂ നല്ല രീതിയിൽ തന്നെ ഈ ചിത്രത്തിൽ ഉപകരിച്ചിട്ടുണ്ട് എന്നാണ് ജിത്തു പറയുന്നത് , ആരാധകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് കൊടുത്തിരിക്കുന്നത് ,