ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനമായി മമ്മൂട്ടി

മമ്മൂട്ടിയുടെ വിജയ ചിത്രം ആയ ‘റോഷാക്ക് സിനിമയുടെ വിജയ ആഘോഷം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മെറിഡിയയിൽ നടന്നത്,
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ആണ് റോഷാക്ക്’. വേറിട്ട ഒരു സിനിമാ കാഴ്‍ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയതാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. എന്നാൽ ചിത്രം വലിയ ഒരു വിജയം തന്നെ ആണ് നേടിയെടുത്തത് , കേരളത്തിൽ നിന്നും കോടികൾ ആണ് കളക്ഷൻ നേടിയത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഈ വിജയ ആഘോഷ പരുപാടിയിൽ വളരെ അതികം വ്യത്യസ്തം ആയ ഒരു കാര്യം തന്നെ ആണ് ഉണ്ടായത് മമ്മൂട്ടി ആരാധകർക്കും ആസിഫ് അലി ആരാധകർക്കും വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് സോഷ്യൽ അവിടെ ഉണ്ടായതു ,

 

സിനിമയുടെ വിജയ ആഘോഷം നടന്നപ്പോൾ ആസിഫ് അലിക്ക് സര്‍പ്രൈസായി വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്സ് വാച്ചാണ് സമ്മാനിച്ചത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍പ്രൈസായി മമ്മൂട്ടി സമ്മാനം നല്‍കിയത്. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‍ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു. ചിത്രത്തിൽ ആസിഫ് അലി ഒരു പ്രർത്തക വേഷത്തിൽ ആണ് അഭിനയിച്ചത് , എന്നാൽ അദ്ദേഹം അഭിനയിച്ച കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →