യാത്രക്കിടെ വഴിയരികിലെ ബഞ്ചിൽ കിടന്ന് ഉറങ്ങുന്ന പ്രണവ്

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ ആണ് താരജാഡയില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ്. മലയാളലിയിടെ ഇഷ്ട താരം കൂടി ആണ് പ്രണവ് നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത് ,അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്.

 

പ്രണവ് സഞ്ചാര പ്രിയനാണ്. യാത്രയെ ഏറെ പ്രണയിക്കുന്ന താരം യാത്രകൾക്കിടയിൽ കിട്ടുന്ന ഇടവേളയിലാണ് സിനിമയിൽ അഭിനയിക്കുന്നത്. യാത്രയെ തന്റെ ജീവിതത്തിൽ ഒരു ഭാഗം ആക്കി എടുത്തിരിക്കുകയാണ് താരം , എന്നാൽ ഓരോ സ്ഥലങ്ങളിൽ നിന്നും ഉള്ള ചിത്രങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത് ആണ് , എന്നാൽ ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വഴിയരികിലെ ബഞ്ചിൽ കിടന്ന് ഉറങ്ങുന്ന ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ താരം ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ്‌ ഇപ്പോൾ അതിന്റെ ഇടയിൽ നിന്നും എടുത്ത ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →