ഇന്നത്തെ കാലത്തു സെൽഫി എന്ന് പറഞ്ഞാൽ വളരെ അതികം പ്രാധാന്യം ഉള്ള ഒന്ന് തന്നെ ആണ് , എല്ലാവരും അവരവരുടെ ചിത്രങ്ങൾ എടുത്തു സൂക്ഷിക്കുന്നവർ ആണ് , എന്നാൽ അങ്ങിനെ സെൽഫി എടുക്കുമ്പോൾ നിരവധി അപകടങ്ങളും ഉണ്ടാവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൊല്ലം വിവാഹത്തലേന്ന് സെൽഫി എടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണ സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 50 അടിയിലേറെ വെള്ളമുള്ള പാറക്കുളത്തുിലാണ് വധു വരന്മാർ വീണത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ എന്താണ് അന്നുണ്ടയതെന്ന് വെളിപ്പെടുത്തുകയാണ് വധി സാന്ദ്ര.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സാന്ദ്ര ഇപ്പോൾ.കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫി എടുക്കാൻ തുടങ്ങിയത് മാത്രമേ തനിക്ക് ഓർമ്മയുള്ളുവെന്ന് സാന്ദ്ര പറഞ്ഞു. കാൽ വഴുതിയത് എങ്ങനെയാണെന്ന് ഓർമ്മയില്ല. ഇപ്പോഴും സംഭവത്തെ കുറിച്ച് ഓർക്കുമ്പോൾ പേടിയാണെന്ന് സാന്ദ്ര പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാന്ദ്രയുടെ വലതുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള അപകടങ്ങൾ പതിവ് ആണ് , നിരവധി അപകടങ്ങളിൽ നിരവധി ആളുകളുടെ ജീവൻ പോലും നഷ്ടം ആയിട്ടുണ്ട് ,