എലോണിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ചിത്രം ഉടൻ റിലീസ്ചെയ്യും

ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് വഴി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച, വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ത്രില്ലർ ചിത്രമാണ് എലോൺ. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ എത്തുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ മാത്രം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം എലോണിന്റെ സെൻസറിങ് പൂർത്തിയായി എന്ന വാർത്തകൾ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് . ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ചിത്രമാണ് എലോൺ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ.

 

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തന്നെ മോഹൻലാലിനെ വളരെ അതികം വ്യത്യസ്തം ആയ ഒരു ചിത്രം മലയാള സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത് , ചിത്രത്തിൻറെ ടീസർ ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ടെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →