തെന്നിന്ത്യയിലെ മുൻനിര സംവിധായകരായ എസ്എസ് രാജമൗലി, ഗൗതം വാസുദേവ് മേനോൻ, ലോകേഷ് കനകരാജ്, നടൻ പൃഥ്വിരാജ് സുകുമാരൻ, നിർമ്മാതാവ് സ്വപ്ന ദത്ത് ചലസാനി എന്നിവർ അടുത്തിടെ ഉലഗനായകൻ കമൽഹാസനെ കണ്ടുമുട്ടിയതിടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , . ഈ കൂടിക്കാഴ്ചയുടെ ഫോട്ടോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. പൃഥ്വിരാജ് സുകുമാരൻ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. നടൻ സംവിധായകൻ, നിർമ്മാതാവ് , ഗായകൻ എന്നിങ്ങനെ സിനിമയുടെ എല്ലാ സുപ്രധാന മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പൃഥ്വിരാജ് സുകുമാരൻ. വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചർച്ചകൾക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇവർ എല്ലാവരും ഒരുമിച്ചു ഒരു സിനിമ വരണം എന്ന് തന്നെ ആണ് എല്ലാവരുടെയും ആഗ്രഹം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
ആടുജീവിതം, എമ്പുരാൻ, ടൈസൺ, കാളിയൻ തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളാണ് പൃഥ്വിരാജിനായി അണിയറയിൽ ഒരുങ്ങുന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് – നയൻതാര ചിത്രം ഗോൾഡ് കഴിഞ്ഞ ദിവസം തിയേറ്റുകളിലെത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ച കാപ്പയാണ് അടുത്തതായി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. ഗുണ്ടാനേതാവായ കൊട്ട മധു എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്.