കന്നടയിൽ നിന്നും എത്തി മലയാള സിനിമ ലോകത്തെ ഞെട്ടടിച്ച സിനിമകൾ ആണ് , കാന്താര , 777 ചാർളി എന്നി സിനിമകൾ പാൻ ഇന്ത്യയിൽ തന്നെ വലിയ ഒരു നേട്ടം ഉണ്ടാക്കി എടുത്ത ഒരു സിനിമ തന്നെ ആണ് , `വലിയ രീതിയിൽ ഉള്ള പ്രശംസകൾ തന്നെ ആണ് ഈ ചിത്രത്തിന് ലഭിച്ചത് , എന്നാൽ ഈ സിനിമകൾ വലിയ രീതിയിൽ ചർച്ചയും ബിസിനസ്സും ആണ് നടത്തിയത് , എന്നാൽ ഇനി ഞെട്ടിക്കാൻ പോവുന്നത് മലയാളത്തിൽ നിന്നും ആണ് എന്നു പറയുകയാണ് ചില സിനിമ പ്രവർത്തകർ , എന്നാൽ ഇത് എല്ലാം കേൾക്കുമ്പോൾ ഒരു കാര്യം മാത്രം ആണ് ഉണ്ടാവുന്നത് , പൃഥ്വിരാജ് എന്ന നടനെ ആണ് എല്ലാവരും ഓർക്കുന്നത് ഇങ്ങനെ പാൻ ഇന്ത്യ മുഴുവൻ ഞെട്ടാൻ ഇരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ആയി ആണ് വരുന്നത് , അതിൽ ഒന്നാണ് , വിലായത്ബുദ്ധ , പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ വിലായത്ത് ബുദ്ധ’എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി എന്നറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആർ ഇന്ദുഗോപൻറെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘു നോവൽ ആണ് അതേപേരിൽ തന്നെയാണ് സിനിമയാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജി ആർ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവർ ചേർന്നാണ്, അതുപോലെ തന്നെ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന ഏമ്പുരാൻ എന്ന ചിത്രം മലയാളത്തിലെ പാൻ ഇന്ത്യൻ സിനിമകളുടെ ഇടയിൽ ഇനി റിലീസ് ചെയ്യാൻ ഉള്ള സിനിമകൾ ആണ്