യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് പ്രണവ് മോഹൻലാൽ , പ്രണവിൻറെ ആദ്യ റീൽസിൽ ഏതാണ് പറഞ്ഞു കൊണ്ട് ഇപ്പോൾ
തരാം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് , താരം , വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും വീഡിയോയിൽ കാണാം. എന്നാൽ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല.ആദ്യ റീൽസ് വീഡിയോ ആണെന്നു മാത്രം പറഞ്ഞിട്ടുണ്ട്. സ്പെയിൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഒരാഴ്ച മുൻപ് ഇൻസ്റ്റഗ്രാമിലൂടെത്തന്നെ പ്രണവ് പങ്കുവച്ചിരുന്നു. പ്രണവ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തൻറെ ചിത്രം ഹൃദയത്തിൻറെ പ്രൊമോഷനുവേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാൻ ഇൻസ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്.
ഇപ്പോഴിതാ അവിടെ ആദ്യ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്.ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ താൻ ഇപ്പോളും യാത്രകളിൽ ആണ് , എന്നാണ് പറയുന്നത് ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് ആണ് യാത്ര , വലിയ ഒരു ആരാധക ശൃംഖല തന്നെ ആണ് പ്രണവിന് ഉള്ളത് , പ്രണവിൻറെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ എത്തിയ ഹൃദയം. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,