മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2018 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒടിയൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.
14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു. എങ്കിലും സിനിമക്ക് വലിയ രീതിയിലുള്ള ഹാസ്യ പരിഹാസങ്ങൾ കേൾക്കേണ്ടിവന്നു . എന്നാൽ ഈ ചിത്രത്തിന് വലിയ രീതിയിൽ ഹിപ് നൽകിയിട്ടു ആണ് എന്നാൽ ഈ ചിത്രം നെഗറ്റീവ് വാക്കുകൾ കൊണ്ട് ചിത്രത്തെ വളരെ മോശം ആക്കിയതും ആണ് , എന്നാൽ കേരള ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആണ് ഈ ചിത്രം നേടിയെടുത്തത് , എന്നാൽ വലിയ ഒരു ഹൈപ്പിൽ തന്നെ ആണ് ചിത്രം റിലീസ് ചെയ്തതും, എന്നാൽ പിന്നീട് ഉള്ള ദിവസങ്ങളിൽ പോസിറ്റിവ് റെസ്പോൺസ് കിട്ടിയിരുന്നെന്ക്കിൽ വലിയ ഒരു വിജയം തന്നെ നേടും ആയിരുന്നു എന്നാൽ പിന്നീട് നടന്ന എല്ലാപ്രേക്ഷകരുടെ വാക്കുകളും ചിത്രത്തെ വലിയ രീതിയിൽ തളർത്തുകയും ചെയ്തു ,