താനെ ചിരിപ്പിച്ചതും കരയിപ്പിച്ചതും മോഹൻലാൽ ആണ് എന്നു ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ പറഞ്ഞ വാക്കുകൾ

പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. ഇപ്പോഴിതാ, നടനെ കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് 80 കളിലും 90 കളിലും ചില മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിപിൻ. അന്ന് മോഹൻലാലുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന തനിക്ക് നടനിലേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്.

 

 

മോഹൻലാലിന് ക്യാമറ ചലിപ്പിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ലാൽ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാളാണ്. എന്താണ് ക്യാമറയ്ക്ക് മുന്നിൽ പറയുക, ചെയ്യുക എന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല. പുള്ളി സീൻ വായിക്കും മാറ്റിവെക്കും. ഷോട്ട് റെഡി ആയി കഴിഞ്ഞ് വന്ന് പുള്ളി അഭിനയിക്കുന്നത് വേറെ രീതിയിലാകും. എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തി മോഹൻലാലാണ്.ലാൽ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാളാണ്. എന്താണ് ക്യാമറയ്ക്ക് മുന്നിൽ പറയുക, ചെയ്യുക എന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല. പുള്ളി സീൻ വായിക്കും മാറ്റിവെക്കും. ഷോട്ട് റെഡി ആയി കഴിഞ്ഞ് വന്ന് പുള്ളി അഭിനയിക്കുന്നത് വേറെ രീതിയിലാകും. എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തി മോഹൻലാലാണ്.എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →