ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി അഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത് പുതിയ മലയാള സിനിമയുടെ തിരക്കിലേക്ക് പോവുകയാണ് സൂപ്പർതാരം ദുൽഖർ സൽമാൻ. കിങ് ഓഫ് കൊത്ത’ ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും. ദുൽഖർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്.
തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു.ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന സിനിമ ആണ് കിംഗ് ഓഫ് കൊത്ത . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ചെമ്പൻ വിനോദും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്, എന്നാൽ ഇപ്പോൾചിത്രത്തിൽ ദുൽഖറിന് വില്ലനായി അർജുൻ ദാസ് വരുന്നു എന്ന വാർത്തകൾ ആണ് വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.