സിനിമ പ്രേക്ഷകർ വലിയ ആവേശത്തിലും പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ് , എന്നാൽ 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുകായും ചെയ്തു വലിയ ഒരു ജന തിരക്ക് തന്നെ ആണ് ആദ്യ ദിവസത്തിൽ ചിത്രം കാണാൻ എത്തിയവർ ഉണ്ടാക്കിയത് , ചിത്രത്തിന് മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു എന്ന വാർത്തകൾ ആണ് വരുന്നതും ആദ്യ ദിവസം തന്നെ മികച്ച അഭിപ്രയം തന്നെ ആണ് ചിത്രം നേടിയെടുത്തത് എന്നാൽ .
കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തില്‍ ചെയര്‍മാനെതിരെ കാണികള്‍. സമാപന വേദിയില്‍ സ്വാഗത പ്രസംഗത്തിന് എത്തിയ രഞ്ജിത്തിനെതിരെ കൂവിയാണ് ആളുകള്‍ പ്രതിഷേധിച്ചത്. എന്നാല്‍ തനിക്കിത് പുതിയ കാര്യമല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. താന്‍ സംസാരിക്കാന്‍ എത്തുമ്പോള്‍ കൂവാന്‍ തയ്യാറായി ഒരു സംഘം നില്‍പ്പുണ്ടെന്ന വിവരം തനിക്ക് നേരത്തെ ലഭിച്ചിരുന്നതാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.സ്വാഗത പ്രസംഗത്തിനായി എത്തിയപ്പോള്‍ കാണികളില്‍ നിന്ന് കൂവല്‍ കേട്ടതോടെ ‘അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്നെനിക്ക് മനസ്സിലായില്ല’ എന്നുപറഞ്ഞാണ് രഞ്ജിത്ത് സംസാരിക്കാന്‍ ആരംഭിച്ചത്. ‘തിരുവനന്തപുരത്തെ പഴയകാല മാധ്യമപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വൈകുന്നേരം എന്നെ വിളിച്ച് പറഞ്ഞു, ചേട്ടന് എഴുനേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരുസംഘം തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്