കഴിഞ്ഞ ദിവസം ആണ് മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. മലയാള സിനിമ മേഖലയുടെ വളരെ അതികം വളർച്ച തന്നെ നമ്മൾക്ക് കാണാൻ കഴിയുന്നത് എന്നാൽ അങ്ങിനെ ഉള്ളപ്പോൾ ആണ് മലയാള സിനിമയിലെ വമ്പൻമാരെന്നും കോടീശ്വരന്മാരെന്നും എന്നറിയപ്പെടുന്ന താരങ്ങളുടെ വീടുകൾ ഇപ്പോൾ പൊലീസ് സംഘങ്ങൾ കീഴടക്കിയതായിരുന്നു സംഭവം.നടൻ പൃഥ്വിരാജ്, സിനിമാ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ടാക്സി കാറുകളിൽ എത്തിയ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിനെ പോലുംഅറിയിക്കാതെയാണ് പരിശോധനക്കെത്തിയത്.
മാധ്യമപ്രവർത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാൻ തയ്യാറായില്ല.എന്തിന്റെ പേരിൽ ആണ് ഇങ്ങനെ ഒരു പരിശോധന നടത്തിയതു എന്നും അറിയില്ല ,ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും റെയ്ഡ് നടത്തിയത്. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളിൽ റെയ്ഡ് നടത്തി.ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചു