2023 ഇവർ കൊണ്ടുപോകും കാരണം ഒരുപിടി മികച്ച ചിത്രങ്ങളും ആയി പൃഥ്വിരാജ്

2023 എന്നാൽ വർഷം തന്റെ സ്വന്തം വർഷം ആക്കി മാറ്റി എടുക്കാൻ ഉള്ള ഒരു തയ്യാറെടുപ്പിൽ ആണ് പൃഥ്വിരാജ് സുകുമാരൻ ഇറങ്ങിയിരിക്കുന്നത് , വർഷങ്ങൾക്ക് മുൻപ്പ് പറഞ്ഞു വെച്ച സ്വപ്നങ്ങൾ എല്ലാം ഒന്നൊന്നായി നേടിയെടുത്തു വരികയാണ് താരം ആണ് പൃഥ്വിരാജ് , നടൻ സംവിധായകൻ നിർമാതാവ് എന്നി മേഖലയിൽ വളരെ അതികം സജീവം ആയി കഴിവ് തെളിയിച്ച ഒരു വ്യക്തി ആണ് , എന്നാൽ തൊട്ടതു എല്ലാം പൊന്നാക്കുന്ന പൃഥ്വിരാജ് 2023 ഒരുപിടി നല്ല ചിത്രങ്ങൾ ആയി ആണ് ഇറങ്ങാൻ പോവുന്നത് , ഇനി ഇറങ്ങാൻ പോവുന്ന സിനിമാക്കളിലേക്ക് ഒന്ന് നോക്കിയാൽ വളരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് , മികച്ച ഒട്ടനവധി സിനിമകൾ തന്നെ ആണ് ഇനി ഇറങ്ങാൻ ഇരിക്കുന്നത് ,
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

 

 

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികെയാണ്. ചിത്രത്തിൻറെ റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതുപോലെ നിരവധി ചിത്രങ്ങൾ ആണ് 2023 റിലീസ് ചെയ്യാൻ ഇരിക്കുന്നത് ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →