മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെ കുറിച്ച് പൃഥ്വിരാജ്..

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നുവരികയാണ്. ഇപ്പോൾ ഇതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് കേട്ടോ…

ലിജോ ജോസ് മോഹൻലാൽ കോമ്പൊയിൽ എത്തുന്ന ചിത്രത്തിന്റെ വിഷയം എന്താണെന്ന് എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ആ സിനിമ കാണാൻ ആകാംഷയോടെ ഞാൻ കാത്തിരിക്കുകയാണ് എന്നും. മികച്ച ഒരു ചിത്രം തന്നെ ആയിരിക്കും അത് എന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ എന്ന സിനിമയുടെ പ്രെസ്സ്മീറ്റിന് ഇടയിൽ മാധ്യമപ്രവർത്തകർ ഈ സിനിമയെ കുറിച്ച് പരാമര്ശിച്ചപ്പോളാണ് പ്രതിവിരാജ് ഇങ്ങനെ പറഞ്ഞത്.

താൻ ഒരു മോഹൻലാൽ ഫാൻ ആണെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ എന്ന ഒരു കാരണമാണ് എന്നെ ആകർഷിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമകൾ എന്നും വ്യത്യസ്ത നിറഞ്ഞ ഒന്നാണ്. അതുകൊണ്ടുതന്നെ പ്രിത്വിരാജിനെ പോലെ മലയാള സിനിമ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കോംബോ.

മികച്ച കഥാപശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത് എന്നും അതുകൊണ്ടുതന്നെ ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു..