ദൃശ്യം മമ്മൂട്ടി വേണ്ടെന്നു വയ്ക്കാൻ ഉണ്ടായ കാരണം ഇതാണ്…!

മലയാള സിനിമ ഇന്ടസ്ട്രിയെ തന്നെ ലോകത്തിന് മുന്നിൽ എത്തിച്ച ചിത്രമാണ് ദൃശ്യം. താര നിരകൾ ഇല്ലാതെ, വലിയ ബജറ്റ് ഇല്ലാതെ തന്നെ ലോകം എമ്പാടും എത്തിയ ഈ സിനിമ നിരവധി ഭാഷകളിലേക്ക് റീ മേക്കും ചെയ്തു. മലയാള സിനിമയിലെ ആദ്യ 50 ക്ലബ്ബിൽ കയറിയ ഒരു ചിത്രം എന്ന റെക്കോർഡും ഈ ചിത്രം നേടിയിരുന്നു.

എന്നാൽ ഈ ചിത്രം യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് മലയാളഐകളുടെ പ്രിയ താരം മമ്മൂട്ടിയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മമ്മൂട്ടി ഈ സിനിമ വേണ്ട എന്നുവച്ചതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്തുകൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം വേണ്ട എന്നുവച്ചത്?

സിനിമാക്കാരുടെ ഇടയിൽ പറയപ്പെടുന്ന ഒരു പരാമർശമാണ് ഇത്. മോഹൻലാലിനെ മുൻപ് മമ്മൂട്ടിക്ക് ദൃശ്യം എന്ന സിനിമയുടെ കഥ കേൾപ്പിച്ചു. എന്നാൽ ഇന്ന് കാണുന്ന ദൃശ്യം എന്ന ചിത്രത്തിന്റെ കഥയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല മമ്മൂട്ടി മുൻപ് ചെയ്താ ബ്ലെസ്സി ചിത്രം പളുങ്ക് മായി സാമ്യതകൾ തോന്നി. അതുകൊണ്ടുതന്നെ ഇനി ഇങ്ങനെ ഒരു ഫാമിലി ഡ്രാമ ചെയ്യുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ഇതായിരുന്നു മമ്മൂട്ടി ദൃശ്യം വേണ്ടെന്നുവയ്ക്കാൻ ഉള്ള കാരണമായി കണക്കാക്കുന്നത്.