പ്രേമം എന്ന ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിനു ശേഷം അൽഫോൻസ് പുത്രൻറെ സംവിധാനത്തിൽ എത്തുന്ന ചിത്രം എന്ന നിലയിൽ വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോൾഡ്. എന്നാൽ ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല എന്നതിനാൽ മോശം മൌത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം മുതൽ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ നായകനായതിനു പുറമെ സഹ നിർമ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ വർക്ക് ആയില്ല എന്ന കാര്യം അറിയിക്കുകയാണ് അദ്ദേഹം. ഷാജി കൈലാസിൻറെ സംവിധാനത്തിൽ താൻ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രചരണത്തിൻറെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പൃഥ്വിരാജ്.പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ വർഷം തിയറ്ററുകളിൽ ഹാട്രിക് വിജയം നേടിയിരുന്നല്ലോ എന്നും അതുകൊണ്ടാണോ നിർമ്മാണ കമ്പനിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നുമായിരുന്നു
ഒരു മാധ്യമ പ്രവർത്തകൻറെ ചോദ്യം. എന്നാൽ ഗോൾഡ് അക്കൂട്ടത്തിൽ ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതേസമയം തിയറ്ററുകളിൽ വിജയിക്കാതിരുന്നിട്ടും ചിത്രം തങ്ങൾക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗോൾഡ് വർക്ക് ചെയ്തില്ലല്ലോ, ഞങ്ങൾക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിൻറെ സത്യം, എന്നായിരുന്നു പൃഥ്വിയുടെ മറുപടി. മികച്ച ഒരു കളക്ഷൻ സ്വന്തം ആക്കുകയും ചെയ്തിരുന്നു എന്നാൽ ചിത്രം മോശം അഭിപ്രായം തന്നെ ആണ് എല്ലാവരും പറഞ്ഞത് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,