മലയാളത്തിലെ സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും മലയാള സിനിമയെ കുറിച്ച് പറയുന്ന പൃഥ്വിരാജിന്റെ വാക്കുകൾ ആണ് ഇപ്പോൾ ജന ശ്രെദ്ധ നേടുന്നത് , മലയാള സിനിമ ലോകോത്തര സിനിമ ആക്കുന്ന ഒരു ചരിത്ര സിനിമ ആക്കുന്ന വലിയ ഒരു ചിത്രം ഒരുക്കാൻ ഉള്ള തയാറെടുപ്പിൽ ആണ് എന്നു സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ് . മുരളി ഗോപിയും ആയി അങ്ങനെ ഒരു സിനിമയുടെ ചർച്ചയിൽ ആണ് എന്നും ഏമ്പുരാൻ എന്ന ചിത്രത്തിന് ശേഷം അങ്ങിനെ ഒരു സിനിമ ഉണ്ടാവും എന്നാണ് പറയുന്നത് , മറ്റൊരാളിൽ നിന്നും അങ്ങിനെ ഒരു സിനിമ വന്നാൽ അതിന്റെ ഭാഗം അവൻ താല്പര്യം ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു ,
എന്നാൽ ആ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ തയ്യാറായിട്ടില്ല , കാപ്പ ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം , കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുമായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതുപോലെ ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം , അതുപോലെ നിരവധി ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാൻ ഉണ്ട് , ആട് ജീവിതം , കാളിയൻ , എന്നി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , അതുപോലെ തന്നെ പൃഥ്വിരാജ് സംവിധാനം ചെയുന്ന ഏമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ൽ ആരംഭിക്കും എന്ന വാർത്തകളും വരുന്നു ,