മലയാള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു ചിത്രം ആയിരുന്നു മാളികപ്പുറം എന്ന ഉന്നമുകുന്ദൻ ചിത്രം ,മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറമെന്നും അയ്യപ്പ ഭക്തർക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്നും അതിന് താൻ ഗ്യാരൻറിയാണെന്നും ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പൻറെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‍ലർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ശശിശങ്കറിൻറെ മകനാണ് മാളികപ്പുറത്തിൻറെ സംവിധായകൻ വിഷ്ണു ശശിശങ്കർ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിൻറോ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ,
ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിൻറോയുമാണ് ചിത്രത്തിൻറെ നിർമാതാക്കൾ. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘മാളികപ്പുറം .
എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആവുന്നത് , ഉണ്ണിമുകുന്ദന്റെ ആദ്യ 50 കോടി സിനിമയെ കുറിച്ച് പല പ്രമുഖരും ആശംസകൾ പറഞ്ഞു വരുകയാണ് , തമിഴ് നാട്ടിൽ വലിയ രീതിയിൽ ഹിറ്റിയ്ക്ക് തന്നെ ആണ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത് , എന്നാൽ ഈ സിനിമാക് തമിഴ് സൂപ്പർ താരം പ്രശംസ അറിയിക്കുകയും ചെയ്തു , അതിനു പിന്നാലെ ആണ് സൂര്യ ഈ സിനിമ കണ്ടു എന്നും പറഞ്ഞു വാർത്തകൾ റിപ്പോർട്ടു ചെയ്തത്