മോഹൻലാൽ നല്ലവനായ റൗഡി അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്

മലയാള സിനിമയിൽ വളരെ നേടിയ ഒരു സംവിധായകൻ ആണ് അടൂർ ഗോപാലകൃഷ്ണൻ , അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ വളരെ അതികം ശ്രെദ്ധ നേടിയതും വമ്പൻ ഹിറ്റ് ആയതും ആണ് , എന്നാൽ മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിച്ചു കൊടുത്തതിൽ അടൂർ ചിത്രങ്ങൾക്ക് വലിയ ഒരു സ്വാധീനം ആണ് ഉള്ളത് , എന്നാൽ ഇതുവരെ അടൂർ ഗോപാല കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ല , എന്നാൽ എന്തുകൊണ്ട് ആണ് എന്ന ചോദ്യവും ഉയർന്നിരുന്നു , സിനിമയിൽ ‘നല്ലവനായ റൗഡി’ ഇമേജുള്ളയാളാണ് മോഹൻലാലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല.

അതുകൊണ്ടാണ് മോഹൻലാലിനെ തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതല്ലാത്ത വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടാകാം. പക്ഷേ മോഹൻലാലിനെക്കുറിച്ച് തന്റെ മനസിൽ ഉറച്ചുപോയ ചിത്രം ‘നല്ലവനായ റൗഡി’ എന്നതാണെന്നും അടൂർ വ്യക്തമാക്കി. എന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ ഒന്നും മോഹൻലാലിന് പറ്റുന്നത് അല്ല എന്നും പറയുകയാണ് , എന്നാൽ ഇരുവരും പരസപരം വിമർശിച്ചു എന്നും അതുകൊണ്ടു തന്നെ ആണ് മോഹൻലാലിനെ അടൂർ ഗോപാലകൃഷ്ണൻ അടുപ്പിക്കാത്തതു എന്നും പറയുന്നത് , എന്നാൽ മോഹൻലാൽ മറ്റൊരു സംവിധാകൻ ആയ അരവിന്ദന്റെ പ്രിയപ്പെട്ട ഒരു നടൻ ആയിരുന്നു.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →