മലൈക്കോട്ടൈ വാലിബന്‍ ആകാൻ ജോധ്പൂരില്‍ എത്തി മോഹന്‍ലാല്‍

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻറെ ചിത്രീകരണം നാളെ ആരംഭിക്കും. എന്ന റിപോർട്ടോകൾ ആണ് വന്നിരുന്നത് , എന്നാൽ അത് ശരിവെക്കുന്ന രീതിയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് . പലതരത്തിൽ ഉള്ള ചെറിയ അപ്ഡേറ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു കാര്യം താനെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ. ചിത്രീകരണത്തിൻറെ ആദ്യ ഘട്ടത്തിൽ തന്നെ മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരിൽ എത്തിയിട്ടുണ്ട്. ജോധ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാൽ പ്രഖ്യാപന സമയം മുതൽ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ലിജോയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യൽ മീഡിയയിലെ ദീർഘനാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബർ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിൻറെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഇന്നലെയാണ് നിർമ്മാതാക്കൾ അറിയിച്ചത്.വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →