മലയാളത്തിലെ മഹാനടൻ തന്റെ സിനിമ ജീവിതത്തിലെ ഒരു പുത്തൻ വഴിത്തിരിവിലേക്ക് ആണ് തിരിഞ്ഞിരിക്കുന്നത് , എന്നാൽ കഴിഞ്ഞ വർഷം മുതൽ തന്നെ വലിയ ഒരു മാറ്റം നൽകിയിരുന്നു , പുതിയ ചിത്രങ്ങളിലൂടെയും പുതുമുഖ സംവിധായകരുടെ കൂടെയും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളും എല്ലാം പുതിയ ഒരു വഴിതിവ് തന്നെ ആണ് . 2023 ൽ ആദ്യം അഭിനയിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യാൻ പോവുന്നു എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് , ലിജോ ജോസ് പല്ലിശേരി ആയി ഒന്നിക്കുന്ന മലയ്‌ക്കോട്ടെ വലിബൻ എന്ന ചിത്രം ആണ് അത് , അത്പോലെ ജിത്തു ജോസഫ് ഒരുക്കുന്ന റാം , പൃഥ്വിരാജ് ഒരുക്കുന്ന ഏമ്പുരാൻ എന്ന ചിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ തന്നെ ആണ് ഒരുങ്ങുന്നത് ,
എന്നാൽ ഇപ്പോൾ ഈ വർഷം മോഹൻലാൽ നായകനാവുന്ന ചിത്രങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു ചിത്രം കൂടി കടന്നുവന്നിരിക്കുകയാണ് , അനൂപ് സത്യൻ സംവിധാനം ചെയുന്ന ഒരു ചിത്രം ഈ വർഷം ഉണ്ടാവും എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ആണ് ഇത് , ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് അഭിനയിക്കുന്നത് , എന്നാൽ നേരത്തെ തന്നെ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു , മോഹൻലാലിന് ഒപ്പം ബോൾളിവൂഡ് താരം നസീറുദ്ധീൻ ഷാ ശോഭനഒന്നിക്കുന്ന വമ്പൻ ചിത്രം തന്നെ ആയിരിക്കും എന്ന റിപ്പോർട്ടുകളും വന്നിരിക്കുന്നു ,