മോഹൻലാൽ ജയ്‌സല്മീറിൽ എത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻറെ ചിത്രീകരണത്തിനായി നടൻ മോഹൻലാൽ രാജസ്ഥാനിലെത്തി. നാളെയാണ് സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കുക. അറുപത് ദിവസത്തെ ചിത്രീകരണമാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. താരത്തിൻറെ ജോദ്പൂർ വിമാനത്താവളത്തിൽ നിന്നുള്ളതും ഫ്ലൈറ്റിൽ നിന്നുള്ളതുമായ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അതുപോലെ തന്നെ മോഹൻലാലിനെ ജയ്‌സല്മീറിന്റെ സ്വീകരണം തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കൊണ്ടിരിക്കുന്നത് ,
രാജസ്ഥാൻ ശൈലിയിൽ ഉള്ള സ്വീകരണം തന്നെ ആണ് നടന്നത് , മോഹൻലാലിന് ഒപ്പം താനെ നിർമാതാക്കളും എത്തിയിട്ടുണ്ട് , ചിത്രത്തിൻറെ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അണിയറ പ്രവർത്തകർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ജയ്സൽമീറിൽ നിന്നുള്ളതാണ് പുറത്തുവന്ന ചിത്രങ്ങൾ. എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് , ആദ്യമായി ആണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്നിക്കുന്നത് , എന്നാൽ ചിത്രത്തിൽ അന്യഭാഷയിൽ നിന്നും നിരവധി താരങ്ങൾ ആണ് അഭിനയിക്കുന്നത് , വേറിട്ട ഒരു കഥപറയുന്ന ഒരു ചിത്രം തന്നെ ആയിരിക്കും ,