മലയാളത്തിലെ സിനിമ പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരു കോംബോ ആണ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങാൻ ഇരിക്കുന്ന ചിത്രം തന്നെ ആണ് , എന്നാൽ ഇപ്പോൾ മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിൽ തുടക്കം ആയി എന്ന റിപോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , ചിത്രത്തിന്റെ പൂജ നടന്നതിന്ടെയും ലൊക്കേഷൻ കാഴ്ചകളും, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് , യുവ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാൽ പ്രഖ്യാപന സമയം മുതൽ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,
സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ലിജോയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യൽ മീഡിയയിലെ ദീർഘനാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബർ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിൻറെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം ആരംഭിച്ചു എന്ന വിവരം ഇന്നലെയാണ് നിർമ്മാതാക്കൾ അറിയിച്ചത്.വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് , മോഹൻലാൽ സിനിമയുടെ ഭാഗം ആയി കഴിഞ്ഞിരിക്കുന്നു , വലിയ ആവേശത്തിൽ താനെ ആണ് എല്ലാ പ്രേക്ഷരും , മികച്ച ഒരു സിനിമ തന്നെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നതും , ചിത്രത്തിൻടേതായി നിരവധി വാർത്തകളും റിപ്പോർട്ടുകളും വരുന്നു