പ്രേക്ഷകരെ പോലെ തന്നെ മോഹൻലാലും വലിയ ഒരു സന്തോഷത്തിലും ആവേശത്തിലും ആണ് , മലൈക്കോട്ടൈ വാലിബന് രാജസ്ഥാനില്‍ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് പറയുകയാണ് ചിത്രത്തിന്റെ പൂജയും മറ്റുകാര്യങ്ങളും നടന്നു കഴിഞ്ഞു എന്ന റിപ്പോർട്ടുകളും വന്നു , സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആയിരുന്നു അതുപോലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും മറ്റും വൈറൽ ആയിരുന്നു മോഹൻലാൽ , ലിജോ ജോസ് എന്നിവർ ആണ് ഈ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് പങ്കുവെച്ചത് , മോഹൻലാലിന് ആദ്യം ആയി ലിജോ ജോസ് ആക്ഷൻ പറഞ്ഞിരിക്കുകയാണ് , രാജസ്ഥാനിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് , എന്നാൽ ഈ നിമിഷങ്ങളുടെ വീഡിയോക്കും ചിത്രത്തിനും വേണ്ടി ആരാധകരും വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആയിരുന്നു , വലിയ ഒരു ബിഗ് ബജറ്റ് ചിത്രം ആയി തന്നെ ആണ് ഒരുങ്ങുന്നത് , ഒരു ഗുസ്തി പ്രമേയം ആയി ഒരുങ്ങുന്ന ചിത്രം ഒട്ടനവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു ,
ഹിന്ദിയിൽ നിന്നും തമിഴ് നിന്നും എല്ലാം പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം വലിയ ഒരു പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീക്കാണ് ‘മലൈക്കോട്ടൈ വാലിബന്’ തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.