സിനിമാ ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു. ചടങ്ങിൽ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവരും മറ്റ് താരങ്ങളും സന്നിഹിതരായിരുന്നു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുമ്പോൾ തിയേറ്ററിൽ ദൃശ്യ വിസ്മയം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്.മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
,എന്നാൽ അവിടെ നിന്നും വന്ന ചിത്രങ്ങളും മറ്റും എല്ലാം ആരാധകർക്ക് ഇടയിൽ വലിയ ഒരു വൈറൽ ആയി എന്നാൽ അപ്പോൾ ആണ് അതിലെ ഒരു ഫോട്ടോ പ്രേക്ഷകർ ഏറ്റെടുത്ത് ഒരു കാളവണ്ടിയുടെ മുന്നിൽ നിന്നും എടുത്ത മോഹൻലാലിന്റെ ഫോട്ടോ ആണ് , അതിൽ മലൈക്കോട്ടൈ വലിബൻ എന്ന എഴുത്തും ആണ് പ്രേക്ഷകർ സ്രെധിക്കപെട്ടതു , എന്നാൽ ഇത് തന്നെ ആണ് എല്ലാ പ്രേക്ഷകരും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് , ലിജോ ജോസ് ഒരുക്കുന്നത് കൊണ്ട് തന്നെ വലിയ ഒരു അത്ഭുതം ആയി താനെ ആണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് ,