മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻറെ ചിത്രീകരണം നാളെ ആരംഭിക്കും. എന്ന റിപോർട്ടോകൾ ആണ് വന്നിരുന്നത് , എന്നാൽ അത് ശരിവെക്കുന്ന രീതിയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് . പലതരത്തിൽ ഉള്ള ചെറിയ അപ്ഡേറ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു കാര്യം താനെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ. ചിത്രീകരണത്തിൻറെ ആദ്യ ഘട്ടത്തിൽ തന്നെ മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരിൽ എത്തിയിട്ടുണ്ട് എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽവൈറൽ ആയിരുന്നു ,
അതുപോലെ തന്നെ കൂറ്റൻ സെറ്റിൽ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത് വളരെ വലിയ മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം ഒരുക്കുന്നത് , പ്രേക്ഷകരും ആരാധകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് , ചിത്രതിന്ടെതയിൽ നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , ഹിന്ദിയിൽ നിന്നും തമിഴ് നിന്നും എല്ലാം പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം വലിയ ഒരു പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീക്കാണ് ‘മലൈക്കോട്ടൈ വാലിബന്’ തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.