മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയുന്ന ഒരു ചിത്രം ആണ് മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം ,പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തെ കുറിച്ച് നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു. ചടങ്ങിൽ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവരും മറ്റ് താരങ്ങളും സന്നിഹിതരായിരുന്നു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുമ്പോൾ തിയേറ്ററിൽ ദൃശ്യ വിസ്മയം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്.മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷിബു ബേബി ജോൺ ഈ സിനിമയും ആയി ഒന്നിക്കുമ്പോൾ ആദ്യ സിനിമ നിർമാണം ആണ് എന്നാൽ അതുകൊണ്ടു തന്നെ ചോദ്യങ്ങളും വന്നു രാഷ്ട്രീയത്തിൽ നിന്നും സിനിമ നിർമാണത്തിലേക്ക് എന്നാണ് ചോദ്യങ്ങൾ , എന്നാൽ അതിനുള്ള മറുപടി ഷിബു ബേബി ജോൺ പറയുകയും ചെയ്തു , പൊതു പ്രവർത്തകൻ ആയി അറിയപ്പെടാൻ തന്നെ ആണ് ഇഷ്ടം എന്നും എന്നാൽ മറ്റു വരുമാനം മാർഗം ആയി നിർമാണത്തിലേക്ക് ഇറങ്ങി എന്നും ആണ് പറയുന്നത് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് എന്ന നിലയിൽ ആണ് ഇപ്പോൾ ചെയുന്നത് , എന്നും പറയുന്നു ഷിബു ബേബി ജോൺ