മോഹൻലാൽ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം സ്ഫടികം എന്ന ചിത്രം ഏറെ പ്രേക്ഷകൾ പ്രതീക്ഷ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു . മോഹൻലാൽ നായകനായ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം സ്ഫടികം വീണ്ടും പ്രദർശനത്തിനെത്തുന്നു. ഇത്തവണ സ്ഫടികം പ്രേക്ഷകരിലേക്കെത്തുമ്പോൾ സിനിമയിൽ നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകനായ ഭദ്രൻ പറയുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയിൽ പ്രിയദർശൻറെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിൻറെ റീ മാസ്റ്ററിങ് പൂർത്തിയായത്. ചിത്രത്തിൻറെ റീ മാസ്റ്ററിങ് ജോലികൾ മുഴുവനായും പൂർത്തിയായതായി ഭദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആടുതോമയെ സ്നേഹിച്ച ഓരോരുത്തരും പുതിയ സ്ഫടികത്തിലെ ‘വൗ’ ഫാക്ടേഴ്സ് കണ്ടെത്തണമെന്നും ഭദ്രൻ പറഞ്ഞു.
പാലാത്ര ഗ്രൂപ്പ്, അർക്കേഡിയ എന്നിവരുൾപ്പെടുന്ന ജ്യോമട്രി എന്ന കമ്പനിയാണ് സ്ഫടികം റീ മാസ്റ്ററിങ് നിർമാണത്തിൽ പങ്കാളികളായത്. ഒരു കോടി രൂപ റീ മാസ്റ്ററിങ് ജോലികൾക്കായി ചെലവായതായും ഭദ്രൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയുകയാണ് ഭദ്രൻ, സിൽക്ക് സ്മിത ഈ ചിത്രത്തിൽ അഭിനയിക്കുത് കൊണ്ട് ഷൂട്ട് ചെയ്യാൻ പള്ളി വിട്ടു തരില്ല എന്നു ഒരു പുരോഹിതൻ പറഞ്ഞു എന്നു പറയുകയാണ് ഭദ്രൻ , സിൽക്ക് സ്മിത അഭിനയിച്ചാൽ അത് മോശം സിനിമ ആവും എന്നും കരുതിയിട്ടു ആയിരിക്കും അങ്ങിനെ പറഞ്ഞത് എന്നു പറയുന്നു പിന്നീട് സിനിമയുടെ കഥ പറഞ്ഞു കൊടുത്തിട്ടു ആണ് സിനിമയുടെ ഷൂട്ടിങ്ങിനു സമ്മതിച്ചത് എന്നു പറയുകയാണ് ,